തൃശൂരിൽ ക്ഷേത്രകുളത്തിൽ കുട്ടികൾ മുങ്ങി മരിച്ചു

തൃശൂർ: പാവറട്ടിക്കടുത്ത് വാക കാർത്യായനി ക്ഷേത്രകുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാവറട്ടി മാണിക്യത്ത് മണിയുടെ മകൻ പ്രണവ്(15), ഏറത്ത് വീട്ടിൽ സോമന്‍റെ മകൻ ഗോകുൽ(15) എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ കുളിക്കാനിറങ്ങിയ കുട്ടികൾ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇരുവരുെട മൃതദേഹങ്ങൾ കണ്ടെത്തി.

ചിറ്റാട്ടുകര സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് പ്രണവ്. ഗോകുൽ മറ്റം സെന്‍റ് ഫ്രാന്‍സിസ് ബോയിസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയും ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സോമന്‍റെ മകനുമാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്.

പ്രണവിനെ നീന്തല്‍ പഠിപ്പിക്കാനാണ് ഗോകുല്‍ രാവിലെ ക്ഷേത്രകുളത്തില്‍ എത്തിയത്. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ ഒരു കൈ പൊങ്ങിക്കിടക്കുന്നത് കണ്ട് പ്രണവിന്‍റെ സഹോദരി പ്രവീണ ക്ഷേത്ര മാനേജരെ വിവരമറിയിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.