ശബരിമല: തങ്കയങ്കി ചാര്‍ത്തിയ അയ്യനെ ഇന്ന് ദീപാരാധന തൊഴാന്‍ ഭക്തജനതിരക്ക്. ഞായറാഴ്ച മണ്ഡല പൂജക്ക് അയ്യപ്പനു ചാര്‍ത്താനുള്ള തങ്കയങ്കി ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ശരംകുത്തിയില്‍ സ്വീകരിച്ചു. പമ്പാ ഗണപതി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായി എത്തിയ തങ്കയങ്കി ശരംകുത്തിയില്‍ ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എല്‍. രേണുഗോപാലിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ഭക്തരും ചേര്‍ന്ന് ആവേശപൂര്‍വാണ് സ്വീകരിച്ചത്.
പതിനെട്ടാം പടിക്ക് മുകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, പി.കെ. കുമാരന്‍, സ്പെഷല്‍ കമീണര്‍ കെ. ബാബു, ദേവസ്വംബോര്‍ഡ് സ്പെഷല്‍ ഓഫിസര്‍ രാമരാജപ്രസാദ്, എ.ഡി.ജി.പി പത്മകുമാര്‍, പത്തനംതിട്ട കലക്ടര്‍ ഹരികിഷോര്‍, സ്പെഷല്‍ ഓഫിസര്‍ തമ്പി എസ്. ദുര്‍ഗാദത്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.എല്‍. വിനയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തങ്കയങ്കി സ്വീകരിച്ചു. സോപാനത്ത് എത്തിച്ച തങ്കയങ്കി തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് 6.30ഓടെ ഏറ്റുവാങ്ങി.
തുടര്‍ന്ന് തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.ഞായറാഴ്ച ഉച്ചക്ക് 11.20നും 11.38നും ഇടക്കാണ് മണ്ഡലപൂജ. ഇതിനായി ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 10ന് നടയടച്ച് മണ്ഡലപൂജക്ക് പരിസമാപ്തിയാകും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി 30 വൈകീട്ട് 5.30ന് നട തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.