കോഴഞ്ചേരി: മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി രഥഘോഷയാത്രക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ഭക്തിസാന്ദ്രമായ തുടക്കം. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്ര ശ്രീകോവിലില്‍ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജക്ക് ശേഷം കിഴക്കേ മണ്ഡപത്തില്‍ തങ്കയങ്കി ഭക്തജന ദര്‍ശനത്തിനായി തുറന്നുവെച്ചു. ഭക്തജനങ്ങളുടെ ദര്‍ശനത്തിന് ശേഷം ഏഴുമണിയോടെ ശബരിമല ക്ഷേത്രമാതൃകയില്‍ പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് തിരുവാഭരണങ്ങള്‍ എഴുന്നള്ളിച്ചു. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആരതി ഉഴിഞ്ഞതോടെ ഘോഷയാത്രക്ക് തുടക്കമായി.
മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലായിരുന്നു ആദ്യസ്വീകരണം. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഊപ്പമണ്‍ ജങ്ഷന്‍വഴി രാത്രി ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രത്തിലത്തെി വിശ്രമിച്ചു. രണ്ടാം ദിവസത്തെ യാത്ര വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലത്തെി സമാപിക്കും. ശനിയാഴ്ച ഉച്ചക്ക് പമ്പയിലത്തെിയ ശേഷം വൈകീട്ട് മൂന്നിന് സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്ര ശരംകുത്തിയില്‍ ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിക്കും. വൈകീട്ട് ദീപാരാധനക്കും 27ന് ഉച്ചക്ക് നടക്കുന്ന മണ്ഡലപൂജക്കും തങ്കയങ്കി ചാര്‍ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.