ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്നു –ഡോ. ഭാര്‍ഗവ

കൊച്ചി: മാട്ടിറച്ചി ഭക്ഷിക്കുന്നത് ആരോഗ്യ പരിരക്ഷയുടെ ഭാഗമാണെന്ന് പറഞ്ഞ ചരക സംഹിത ഉദ്ധരിക്കുന്നവര്‍തന്നെ അത് കഴിക്കുന്നവനെ അടിച്ചുകൊല്ലുകയാണെന്ന് പ്രമുഖ ജനിതക ശാസ്ത്രജ്ഞന്‍ ഡോ. പി.എം. ഭാര്‍ഗവ. കൊച്ചിയില്‍ ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യസംഗമം സംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണവര്‍ഗ നിലപാടുകളോട് വിയോജിച്ച് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
സ്ത്രീകളെ  ഉല്‍പന്നങ്ങളായി  കാണുന്ന പിന്തിരിപ്പന്‍ വാദങ്ങളാണ് ഭാരതീയമായി അവതരിപ്പിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആര്‍.എസ്.എസ് മാനഭംഗങ്ങള്‍ അരങ്ങേറുന്നത് ഇന്ത്യയിലാണ്, ഭാരതത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ 18 മാസങ്ങളായി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലൊരിടത്തുപോലും ശാസ്ത്രം എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. കാര്‍ഷിക വിളകളുടെയും ജനിതകമാറ്റം ഇന്ത്യയിലനുവദിക്കില്ളെന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞവര്‍ യഥേഷ്ടം അനുമതി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകത്വം ജനാധിപത്യത്തിന്‍െറ തകര്‍ച്ചയാണ്. ഏകത്വത്തിലാണ് ഹിന്ദുത്വത്തിന്‍െറ താല്‍പര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഥവത്തായതും മൗലികാവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായ ഭരണഘടന ക്രമേണ ക്രമേണ നിശബ്ദമാക്കപ്പെടുന്ന ദൃശ്യത്തിനാണ് നാം സാക്ഷിയാകുന്നതെന്ന് കവി. കെ. സച്ചിദാനന്ദന്‍ പറഞ്ഞു.
ആദിവാസികളും ദലിതരും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ച ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭം ഒരു സമരമായി കേരളസമൂഹം ഉള്‍ക്കൊണ്ടില്ളെന്ന്  ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു ചൂണ്ടിക്കാട്ടി. ഡോ. കെ.എസ്. ഡേവിഡ് അധ്യക്ഷത വഹിച്ചു. കെ.കെ. ഷാഹിന, ആനന്ദ്, ലീന മണിമേഖല, വി.പി. സുഹറ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നടി റീമ കല്ലിങ്കലിന്‍െറ നേതൃത്വത്തില്‍ ഫാഷിസത്തിനെതിരെ എല്ലാവരും ചേര്‍ന്നാട്ടം അരങ്ങേറി. തുടര്‍ന്ന്, പൊതുസമ്മേളനം പോസ്കോ സമരനേതാവ് അഭയ് സാഹു ഉദ്ഘാടനം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.