തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം നല്‍കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ സര്‍വകലാശാലകളില്‍ രണ്ട് പ്രൊ. വൈസ്ചാന്‍സലര്‍ പദവി. ഭരണകാര്യങ്ങളുടെ ചുമതലയുള്ള പി.വി.സിയെയും പരീക്ഷ ഉള്‍പ്പെടെ അക്കാദമിക ചുമതലയുള്ള മറ്റൊരു പി.വി.സിയെയും നിയമിക്കാനാണ് മാതൃകാ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവിയായിരിക്കും. സ്വകാര്യ സര്‍വകലാശാല നടത്തുന്ന ഏജന്‍സിയുടെ ചെയര്‍മാനായിരിക്കും ചാന്‍സലര്‍. ചാന്‍സലര്‍ പ്രോ ചാന്‍സലറെ നാമനിര്‍ദേശം ചെയ്യും. വി.സിയെ നിയമിക്കുന്നതും ചാന്‍സലര്‍ ആയിരിക്കും. സെനറ്റിന്‍െറ സ്ഥാനത്ത് കോര്‍ട്ട് ആയിരിക്കും പരമാധികാര ഭരണസമിതി. ഇതിനുകീഴില്‍ എക്സിക്യൂട്ടിവ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും ഉണ്ടാകും. കോര്‍ട്ടില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍നിന്ന് രണ്ടും എക്സിക്യൂട്ടിവ് കൗണ്‍സിലില്‍നിന്ന് ഒന്നും വീതം പ്രതിനിധികള്‍ ഉണ്ടാകും. കോര്‍ട്ട് നാല് മാസത്തിലൊരിക്കല്‍ യോഗം ചേരണം. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ എന്നീ പദവികളും ഉണ്ടാകും.
ചുരുങ്ങിയത് മൂന്ന് പഠന വിഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. സ്വകാര്യ സര്‍വകലാശാലകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രശ്നപരിഹാര (റിഡ്രസല്‍ സെല്‍) സമിതിയെ സമീപിക്കാനും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍, യു.ജി.സി പ്രതിനിധികള്‍ അടങ്ങുന്നതാകും സമിതി. ക്രമക്കേട് കണ്ടത്തെിയാല്‍ യു.ജി.സിക്ക് സ്വകാര്യ സര്‍വകലാശാലകളുടെ അംഗീകാരം പിന്‍വലിക്കാം. ഓരോ സര്‍വകലാശാലക്കുവേണ്ടിയും സംസ്ഥാന നിയമസഭ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.