വി.സി നിയമനം: കാലിക്കറ്റിലെ അധ്യാപകര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു

കോഴിക്കോട്: വി.സി നിയമനത്തില്‍ യു.ജി.സി യോഗ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകര്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ളെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ പരിഗണിക്കരുതെന്നും പഠനവകുപ്പുകളിലെ 80 അധ്യാപകര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലാതലത്തില്‍ പ്രഫസറായി 10 വര്‍ഷത്തെ പരിചയമാണ് വി.സി നിയമനത്തിന് യു.ജി.സി അടിസ്ഥാനയോഗ്യത.

മുതിര്‍ന്ന പ്രഫസര്‍ എന്നതിനു പുറമെ ഇദ്ദേഹത്തിനു കീഴില്‍ എത്രപേര്‍ പിഎച്ച്.ഡി ചെയ്തെന്നും എത്ര ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താല്‍പര്യമായിരിക്കണം പ്രധാനം. വി.സിയെ കണ്ടത്തൊനുള്ള മൂന്നംഗ സെര്‍ച് കമ്മിറ്റിയിലെ സര്‍വകലാശാല സെനറ്റ് പ്രതിനിധി ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ളെന്നും കത്തില്‍ ആരോപിച്ചു. കത്തയച്ചതിനു പുറമെ, ഗവര്‍ണറെ നേരില്‍ കാണാനും അധ്യാപകര്‍ തീരുമാനിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.