ആരുമായും കൂട്ടുകൂടില്ല -വെള്ളാപള്ളി

ചേര്‍ത്തല: ബി.ജെ.പിയടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കൂട്ടുകൂടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. എസ്.എന്‍.ഡി.പി വേദികളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് സ്ഥാനം നല്‍കുന്നത് നല്ലപോലെ ആലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക യോഗത്തിന് ശേഷം വാര്‍ത്താലേഖകരോടാണ് വെള്ളാപള്ളി ഇക്കാര്യം പറഞ്ഞത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സഹായിക്കില്ല. ഞങ്ങള്‍ നല്‍കുന്ന വേദികളില്‍ കയറി ഞങ്ങളെ അക്രമിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രസ്ഥാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ളെന്നും ഉമ്മന്‍ചാണ്ടിയുടെ ഭരണം ക്രിസ്ത്യന്‍ മതവിഭാഗത്തിന് വേണ്ടി മാത്രമാണെന്നും വെള്ളാപള്ളി കൂട്ടിച്ചേര്‍ത്തു.

പിണറായിയുടെ മുന്നില്‍ നല്ലപിള്ള ചമയാനാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നത്. ശിവഗിരിയില്‍ തീര്‍ഥാടനത്തിന് വി.എസ് ഇതുവരെ പോയിട്ടില്ല. അദ്ദേഹം ചരിത്രം പഠിക്കാതെയാണ് സംസാരിക്കുന്നത്. എ.കെ.ജി സെന്‍ററിലുള്ളവര്‍ എഴുതുന്നത് വായിക്കുക മാത്രമാണ് വി.എസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.