ഓണം: ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിന്‍

ചെന്നൈ: ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈ^തിരുവനന്തപുരം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ ഓടിക്കും. 06075ാം നമ്പര്‍ ട്രെയിന്‍ ആഗസ്റ്റ് 26ന് രാത്രി ഏഴിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. 06076ാം നമ്പര്‍ ട്രെയിന്‍ 27ന് ഉച്ചകഴിഞ്ഞ് 3.15ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, അരക്കോണം എന്നിവിടങ്ങളില്‍ നിര്‍ത്തും. തിരുവനന്തപുരം^ചെന്നൈ ട്രെയിന്‍ ചെന്നൈക്ക് തൊട്ടുമുമ്പുള്ള സ്റ്റേഷനായ പെരമ്പൂരില്‍ നിര്‍ത്തും.  

തിരുവനന്തപുരം^ബംഗളൂരു^കൃഷ്ണരാജപുരം റൂട്ടില്‍ രണ്ടു സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുകളും രണ്ടു സുവിധ സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുകളും ഓടിക്കും. തിരുവനന്തപുരത്തുനിന്ന് ആഗസ്റ്റ് 23, 30 തീയതികളില്‍ രാത്രി ഏഴിനാണ് പുറപ്പെടുന്നത്. കൃഷ്ണരാജപുരത്തുനിന്ന് 24, 31 തീയതികളില്‍ രാത്രി ഏഴിനാണ് പുറപ്പെടുന്നത്.

കൃഷ്ണരാജപുരം റൂട്ടില്‍ പ്രത്യേക സര്‍വിസ്
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം^കൃഷ്ണരാജപുരം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം^കൃഷ്ണരാജപുരം സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ (06079) ആഗസ്റ്റ് 23ന് രാത്രി ഏഴിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് കൃഷ്ണരാജപുരത്ത് എത്തും. കൃഷ്ണരാജപുരം^തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ (06080)  24ന് രാത്രി 7.15ന്  കൃഷ്ണരാജപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തും. എ.സി ടു ടയര്‍,  ത്രീ ടയര്‍ കോച്ചുകള്‍ക്ക് പുറമെ 12 സ്ളീപ്പര്‍ കോച്ചുകള്‍ ഉണ്ടായിരിക്കും. ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ട്രെയിന്‍ റദ്ദാക്കി
ശനിയാഴ്ച കൊച്ചുവേളിയില്‍നിന്ന് ബംഗളൂരു^കൃഷ്ണരാജപുരം റൂട്ടില്‍ പുറപ്പെടേണ്ട 06077ാം നമ്പര്‍ ട്രെയിനും കൃഷ്ണരാജപുരം ^ബംഗളൂരു^കൊച്ചുവേളി റൂട്ടില്‍ ഞായറാഴ്ച പുറപ്പെടേണ്ട 06078ാം നമ്പര്‍ ട്രെയിനും റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.