തിരുവനന്തപുരം: നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിങ് ഗമ്മിന്‍െറ സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വിവിധ ബ്രാന്‍ഡുകളിലുള്ള നിക്കോട്ടിന്‍ ച്യൂയിങ്ഗം വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതിയത്തെുടര്‍ന്നാണിത്. നിക്കോട്ടിന്‍ ചേര്‍ത്ത പാന്‍മസാലയും ഗുഡ്കയും 2012 മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
പുകവലി നിര്‍ത്തുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന നിക്കോട്ടിന്‍ അടങ്ങിയ ച്യൂയിങ്ഗം ഇനി ഡോക്ടറുടെ കുറിപ്പോടെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നുമാത്രമേ ലഭിക്കൂ. ഭക്ഷ്യസുരക്ഷാവകുപ്പിന്‍െറ തിരുവനന്തപുരത്തെയും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ റഫറല്‍ ലബോറട്ടറിയുടെയും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നിക്കോട്ടിന്‍ ച്യൂയിങ്ഗം നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.