അക്രമ രാഷ്ട്രീയം: പിണറായിയെ പരിഹസിച്ച് വി.ടി ബലറാമിന്‍െറ പോസ്റ്റ്

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് വി.ടി ബലറാം എം.എല്‍.എ. പിണറായിയുടെ പോസ്റ്റ് അടുത്ത കാലത്ത് കേട്ടതില്‍വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് ബലറാം ഫേസ്ബുക്കില്‍ കുറിച്ചു. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വകയാണ്. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിന് രണ്ടു പേര്‍ക്കും ബലറാം പ്രത്യേകം അഭിനന്ദനങ്ങള്‍ നേരുന്നുണ്ട്.

താങ്കള്‍ നേരിട്ടാണ് ഈ അഭിപ്രായം ഫേസ്ബുക്കില്‍ എഴുതിയതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി അഥവാ മറ്റാരെങ്കിലുമാണ് താങ്കള്‍ക്ക് വേണ്ടി പോസ്റ്റുകള്‍ തയാറാക്കുന്നതെങ്കില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹിസ്റ്റോറിക്കല്‍ ഓഡിറ്റിങ്ങിന്‍െറ കാലമാണെന്ന് അവരെ ഓര്‍മ്മപ്പെടുത്തിവെക്കുന്നത് ഭാവിയിലെങ്കിലും ഉപകരിക്കും. താങ്കളെ പോലൊരു വലിയ നേതാവിനെ എന്നേപോലുള്ളൊരാള്‍ ഓഡിറ്റ് ചെയ്യുന്നത് അപരാധമായി കണക്കാക്കില്ളെന്ന് കരുതുന്നതായും ബലറാം പറയുന്നു.

 

പ്രിയ ശ്രീ. പിണറായി വിജയൻ സാർ,അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അടുത്തകാലത്ത്‌ കേട്ടത...

Posted by VT Balram on Sunday, August 9, 2015
 

തമ്മിൽ കൊന്നും അതിന്റെ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ടു വലിക...

Posted by Pinarayi Vijayan on Sunday, August 9, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.