ഉതുപ്പ് വര്‍ഗീസിന്‍െറ അറസ്റ്റ്: കുരുക്ക് മുറുക്കാന്‍ സി.ബി.ഐക്കൊപ്പം എന്‍ഫോഴ്സ്മെന്‍റും ഇന്‍കം ടാക്സും

കൊച്ചി: അബൂദബിയില്‍ അറസ്റ്റിലായ നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസിലെ മുഖ്യപ്രതിയും അല്‍സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയുമായ ഉതുപ്പ് വര്‍ഗീസിനെ കേരളത്തില്‍ കാത്തിരിക്കുന്നത് മൂന്ന് ഏജന്‍സികള്‍.
അറസ്റ്റിനു വേഗം കൂട്ടാന്‍ ഇന്‍റര്‍പോളിനെ സമീപിച്ച സി.ബി.ഐക്കൊപ്പം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ് രംഗത്തുള്ളത്.
അല്‍സറാഫയും ഉതുപ്പ് വര്‍ഗീസും വന്‍തട്ടിപ്പ് നടത്തിയതിന്‍െറ വിശദാംശങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവന്നത് ആദായ നികുതി വകുപ്പായിരുന്നു.
അല്‍സറാഫ ഏജന്‍സിയുടെ കൊച്ചിയിലെ ഓഫിസിലടക്കം നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പ് പലപ്പോഴായി 10 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. എന്നാല്‍, ഇയാള്‍ നടത്തിയ നികുതി വെട്ടിപ്പിന്‍െറ ആഴം ഇനിയും പൂര്‍ണമായി കണ്ടത്തൊനായിട്ടില്ല. പിടികൂടിയ രേഖകളില്‍നിന്ന് വന്‍തുക തട്ടിയതിന്‍െറ വിവരങ്ങളാണ് ലഭിച്ചത്.  
ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയ അന്നുതന്നെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫിന് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇവര്‍ നല്‍കിയ സൂചനയത്തെുടര്‍ന്നാണ് സി.ബി.ഐയും കേസിലെ അന്വേഷണം ആരംഭിച്ചത്. സി.ബി.ഐയുടെ അന്വേഷണത്തില്‍ 200 കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചെന്ന കണ്ടത്തെലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും അന്വേഷണത്തിന് പ്രേരിപ്പിച്ചത്. എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം തുടങ്ങിയതോടെയാണ് ഉതുപ്പ് വര്‍ഗീസിന്‍െറ ഹവാല ബന്ധങ്ങള്‍ പുറത്തുവന്നത്.
ഉദ്യോഗാര്‍ഥികളില്‍നിന്ന് പിരിച്ചെടുത്ത നൂറുകോടിയിലേറെ രൂപ കേരളത്തില്‍ നിക്ഷേപിക്കാതെ ഹവാല റാക്കറ്റ് വഴി വിദേശത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടത്തെിയത്.
പണം കടത്താന്‍ സഹായിച്ച സ്വകാര്യ ഫോറിന്‍ കറന്‍സി എക്സ്ചേഞ്ച് സ്ഥാപനങ്ങളായ മലബാര്‍ ഫോറിന്‍ കറന്‍സി എക്സ്ചേഞ്ച് ഉടമ കെ.സി. അബ്ദുല്‍ നാസര്‍, സുരേഷ് ഫോറക്സ് ഉടമ സുരേഷ് ബാബു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കോഴിക്കോട്, കൊടുവള്ളി, വേങ്ങര എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണക്കാര്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് കണ്ടത്തെി. വിദേശത്ത് ഹവാലാ റാക്കറ്റ് വഴി എത്തിയിരുന്ന പണം എന്ത് ചെയ്തുവെന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനായി എന്‍ഫോഴ്സ്മെന്‍റും ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
ഉതുപ്പിന് പുറമെ, സുരേഷ് ബാബു, നാസര്‍, എല്‍. അഡോല്‍ഫ്, അല്‍സറാഫ കണ്‍സള്‍ട്ടന്‍സി എന്നിവയും എന്‍ഫോഴ്സ്മെന്‍റിന്‍െറ കേസില്‍ പ്രതികളാണ്. അതേസമയം,  ഉതുപ്പിന് കേസിലുള്ള പങ്കിനെക്കാളേറെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫിനുള്ള പങ്ക് ഇയാള്‍ വഴി പുറത്തുകൊണ്ടുവരാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.