തിരുവനന്തപുരം: പത്ത് വര്‍ഷത്തിലധികമായി നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശരാജ്യങ്ങളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സര്‍വേ നടത്തുമെന്ന് മന്ത്രി കെ.ബാബു. സാമ്പത്തിക പരാധീനതകള്‍മൂലമാണ് പലരും വിദേശങ്ങളില്‍ കഴിയുന്നത്. ഇവരെ തിരികെയത്തെിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍വേ. ഇത്തരക്കാരെ സഹായിക്കുന്നതിനായി പ്രത്യേകം പദ്ധതി തയാറാക്കുന്നതിനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമം പബ്ളിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓണമടക്കമുള്ള ആഘോഷാവസരങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണ്. ‘എയര്‍ കേരള’ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകണം.
‘എയര്‍ കേരള’ യാഥാര്‍ഥ്യമാകുന്നതോടെ സീസണ്‍ നോക്കിയുള്ള വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളക്ക് ഒരുപരിധിവരെ അറുതി വരുത്താനാകുമെന്നാണ് പ്രതീക്ഷ. വിമാനക്കമ്പനിക്കായി സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയിട്ടും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. വിദേശങ്ങളില്‍നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങിയത്തെുന്നവരുടെ പുനരധിവാസത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു വി.ടി. ബല്‍റാം എം.എല്‍.എ, വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ റോസക്കുട്ടി , ലത്തീഫ് നെച്ചി എന്നിവര്‍ പങ്കെടുത്തു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.