കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസീറുദ്ദീന്റെ ഭാര്യ കെ.വി.ജുവൈരിയ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരം നടത്തുന്ന കടമുറികള്‍ ഒഴിയാന്‍ വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി. ബ്യൂട്ടി സ്റ്റോര്‍, അലീന സില്‍ക്സ് എന്നീ സ്ഥാപനങ്ങളാണ് ആഗസ്റ്റ് 15നകം ഒഴിയേണ്ടത്. നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 12ന് വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ മുമ്പാകെ ബോധിപ്പിക്കാം.
നഗരം വില്ളേജില്‍പെട്ട ഈ മുറികള്‍ 6788/ആര്‍.എ നമ്പറായി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് പുതിയ പൊന്മാണിച്ചിന്‍റകം വഖഫ് സ്വത്താണ്. അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ മുതവല്ലി പി.പി.ആയിശാബി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് വഖഫ് ബോര്‍ഡ് നോട്ടീസ്. വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള വഖഫ് ബോര്‍ഡിന്‍െറ അധികാരം എടുത്തുകളയണമെന്ന് കഴിഞ്ഞ ദിവസം ടി. നസിറുദ്ദീന്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പാകെ ഉന്നയിക്കാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.