തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജ് ഉത്തരവ് പുറത്തിറങ്ങി. അഞ്ച് ഗണത്തില്‍പെടുന്ന അധ്യാപക/ അനധ്യാപക ജീവനക്കാര്‍ക്കാണ് ഉത്തരവുവഴി ജോലി സംരക്ഷണം ഉറപ്പാകുന്നത്.
2011 മാര്‍ച്ച് 31ന് നിയമന അംഗീകാരത്തോടെ റെഗുലര്‍ സര്‍വിസില്‍ തുടര്‍ന്ന അധ്യാപക/ അനധ്യാപക ജീവനക്കാരാണ് ആദ്യഗണത്തില്‍. പാക്കേജ് വഴി 2011 ജൂണ്‍ ഒന്നുമുതല്‍ നിയമന അംഗീകാരം ലഭിച്ചവര്‍, മുന്‍കാല ഉത്തരവുകള്‍ വഴി സംരക്ഷണം ലഭിച്ച നിലവിലെ ജീവനക്കാര്‍, പാക്കേജ് വഴി ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ട റിട്രഞ്ച്ഡ് അധ്യാപകര്‍, തസ്തികയില്ലാതെ പാക്കേജ് വഴി മറ്റ് സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട് ശമ്പളം വാങ്ങുന്ന സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരാണ് സംരക്ഷണം ലഭിക്കുന്ന രണ്ടും മൂന്നും നാലും ഗണത്തില്‍പെട്ടവര്‍. 2011^12 മുതല്‍ രാജി, മരണം, റിട്ടയര്‍മെന്‍റ്, പ്രമോഷന്‍, സ്ഥലംമാറ്റം എന്നീ റെഗുലര്‍ തസ്തികകളില്‍ നിയമിക്കപ്പെട്ട് എല്‍.പിയില്‍ 1: 30ഉം യു.പി/ ഹൈസ്കൂളുകളില്‍ 1: 35ഉം അനുപാതമനുസരിച്ച് നിയമന അംഗീകാരം ലഭിച്ചവരാണ് അഞ്ചാമത്തെ ഗണത്തില്‍പെടുന്നവര്‍.
ഏറ്റവുമൊടുവില്‍ അധ്യാപകതസ്തിക നിര്‍ണയം നടന്ന 2010^11 പ്രകാരമുള്ള തസ്തികകള്‍ 2014 ^15 വരെ തുടരും. ഇതിന് എല്‍.പിയില്‍ 1: 30ഉം യു.പി/ ഹൈസ്കൂളുകളില്‍ 1: 35ഉം ആയിരിക്കും അധ്യാപക^വിദ്യാര്‍ഥി അനുപാതം. റിട്ടയര്‍മെന്‍റ്, രാജി, മരണം, സ്ഥലംമാറ്റം, പ്രമോഷന്‍ എന്നിവ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും ഈ അനുപാതത്തില്‍ നിയമന അംഗീകാരം നല്‍കും. എന്നാല്‍, 2015^16 മുതലുള്ള തസ്തിക നിര്‍ണയം 1: 45 അനുപാതത്തിലായിരിക്കും. 2011 മുതല്‍ 15 വരെയുണ്ടായ അധിക തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് 1: 45 അനുപാതത്തില്‍ അംഗീകാരം നല്‍കും. ഇവര്‍ക്ക് നിയമന അംഗീകാരം നല്‍കുമ്പോള്‍ 2014 ^15 വരെയുള്ള ശമ്പളം പി.എഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. ഈ തുക 2019 ^20നുശേഷം പിന്‍വലിക്കാം. 2015^16 മുതലുള്ള ശമ്പളം പണമായി നല്‍കും.
2015^16 അധ്യയനവര്‍ഷം മുതലുള്ള അധ്യാപക നിയമനങ്ങള്‍ക്ക് മാനേജര്‍മാര്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങണം. അപേക്ഷ പരിശോധിച്ച് യോഗ്യതയുണ്ടെങ്കില്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ നിയമനാനുമതി നല്‍കണം. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പിച്ചില്ളെങ്കില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താം. ഇവര്‍ക്ക് പിന്നീട് കുട്ടികളുടെ എണ്ണം പരിശോധിച്ച് സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കും. 2011^12 മുതല്‍ അധിക ഡിവിഷന്‍ തസ്തികകളിലും അവധി ഒഴിവുകളിലും നടത്തിയ നിയമനങ്ങള്‍ക്ക് സംരക്ഷണ ആനുകൂല്യം ലഭിക്കില്ല. അധ്യാപക നിയമന അംഗീകാരം ഓണ്‍ലൈന്‍ വഴിയാക്കാന്‍ നടപടി സ്വീകരിക്കും.
സ്കൂളുകള്‍ക്കുള്ള 2013^14 വര്‍ഷത്തെ മെയിന്‍റനന്‍സ് ഗ്രാന്‍റ് ഡിസംബറിനകം നല്‍കും. സ്കൂളുകളില്‍ ഒരു വര്‍ഷത്തില്‍ കുറവുള്ള ദിവസവേതന നിയമനം സംരക്ഷിത അധ്യാപകരുടെ പട്ടികയില്‍നിന്ന് ആയിരിക്കണം. വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി അധ്യാപകരുടെ അനധികൃത അവധികള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചു. 60 കുട്ടികളില്‍ താഴെയുള്ളവയായിരിക്കും അനാദായകരമായ സ്കൂളുകളുടെ പട്ടികയില്‍പെടുക. സംരക്ഷിത അധ്യാപകരുടെ സര്‍ക്കാര്‍ പട്ടികയില്‍നിന്ന് അഞ്ചുതരം ഒഴിവുകളിലേക്ക് അധികമുള്ള അധ്യാപകരെ പുനര്‍വിന്യസിക്കും. പ്രധാന അധ്യാപകരെ ക്ളാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവ്, അധിക ഡിവിഷന്‍ തസ്തിക, ഭാവിയില്‍ ഉണ്ടാകാവുന്ന അവധി ഒഴിവുകള്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ പദ്ധതികളിലെ ഒഴിവുകള്‍, സ്റ്റുഡന്‍റ് പൊലീസ് കോഓഡിനേറ്റര്‍മാര്‍ എന്നീ ഒഴിവുകളിലേക്കാകും പുനര്‍വിന്യാസം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ രണ്ടോ മൂന്നോ സ്കൂളുകള്‍ അടങ്ങുന്ന ക്ളസ്റ്ററുകളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരായും നിയമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.