കോഴിക്കോട്: മുസ്ലിം പൊതുമണ്ഡലങ്ങളില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ആറ് പ്രമുഖരെ അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ ‘ഗുഡ്വില്‍ ഫൗണ്ടേഷന്‍’എന്ന സംഘടന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറബ് രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധത്തിന്‍െറയും സാംസ്കാരിക മുന്നേറ്റങ്ങളുടെയും ചരിത്രമുറങ്ങുന്ന കോഴിക്കോട് ആസ്ഥാനമായി രൂപംകൊണ്ട സംഘടന സമുദായഐക്യത്തിനും മാനവിക സാഹോദര്യത്തിനും നിലക്കൊള്ളുന്ന അനുഗ്രഹീത സംരംഭമാവണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിക്കുവേണ്ടി അമീര്‍ ഹസന്‍, ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം.എം. അക്ബര്‍, ഡോ. ബഹാഉദ്ദീന്‍ നദ്വിക്കുവേണ്ടി അഡ്വ.ത്വയ്യിബ് ഹുസൈന്‍ എന്നിവര്‍ ഉദ്ഘാടകനില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിവിധ ജില്ലകളില്‍ നിന്നത്തെിയ പ്രമുഖര്‍ പ്രൗഢമാക്കിയ സദസ്സിനും വേദിക്കും കുളിരുപകര്‍ന്ന് അവാര്‍ഡ് ജേതാക്കള്‍ ഐക്യത്തിന്‍െറ സന്ദേശം നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ. ഇസ്മയില്‍ മരിതേരി അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാവ, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നിര്യാണത്തില്‍ ബഷീര്‍ ബടേരി അനുശോചനപ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്‍റ് ഹസന്‍ ചെറൂപ്പ സ്വാഗതവും ജനറല്‍ സെക്രട്ടറി പി. സിക്കന്തര്‍ നന്ദിയും പറഞ്ഞു. സകറിയ അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.