അനുനയ നീക്കമോ?, റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് സർക്കാർ 20 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ഗവർണറും സർക്കാറും തമ്മിലുള്ള പോര് അടങ്ങിയിട്ടില്ല. ഇതിനിടെ, റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് സർക്കാർ 20 ലക്ഷം അനുവദിച്ചിരിക്കുകയാണ്. ഇത്, സർക്കാറി​െൻറ അനുനയനീക്ക​മാണോയെന്ന ചർച്ചകൾ ഉയർന്ന് കഴിഞ്ഞു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുമ്പോഴുാണ്, രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചിരിക്കുന്നത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് നൽകുന്നത്.

പുതിയ സാഹചര്യത്തിൽ ‘അറ്റ് ഹോം’ എന്ന പേരിൽ നടക്കുന്ന ​വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുക്കുമെന്നാണു പറയപ്പെടുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചിരുന്നു. അടുത്തിടെ, രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ അടുത്തടുത്തിരിന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.

Tags:    
News Summary - 20 lakhs has been sanctioned by the government to Raj Bhavan to prepare a banquet on Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.