Posted On
date_range Updated On
date_range പെൺകുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു
നോയിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. നോയിഡയിലെ ഗൗതം ബുദ്ധനഗറിലാണ് സംഭവം നടന്നത്.
ദസ്താംപുർ സ്വദേശിയായ പതിനാറുകാരി തുന്നൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബെക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് ബലാത്സംഗം ചെയ്യുകയും പിറ്റേദിവസം രാവിലെ വീടിനു സമീപം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പോക്സോ ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.