Posted On
date_range Updated On
date_range 100 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റിൽ
വൈത്തിരി: പൊലീസ് പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് 100 കുപ്പി മദ്യം പിടികൂടി. കാറിനെ പ ിന്തുടർന്ന് നടത്തിയ പരിശോധയിലാണ് ഒളിപ്പിച്ച നിലയിൽ വൈത്തിരി പൊലീസ് മദ്യം കണ്ടെത്തിയത്.
രാവിലെ ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിക്കടുത്തുവെച്ചാണ് മദ്യം പിടികൂടിയത്. ഇതോടനുബന്ധിച്ചു മലപ്പുറം തിരുരങ്ങാടി സ്വദേശി ഫസലുൽ ആബിദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി മഹയിൽ നിന്നും കൊണ്ടു വരുന്ന മദ്യമാണ് പിടികൂടിയത്.
വൈത്തിരി എസ്.ഐ ജിതേഷ്, സ്‌പെഷ്യൽ സ്‌ക്വഡ് എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ അനസ്, ഷയാസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.