ഇരുഹറം കാര്യാലയത്തിലെ ഉന്നത പദവികളിൽ 10 വനിതകളെ നിയമിച്ചു

ജിദ്ദ: ഇരുഹറം കാര്യാലയത്തിലെ ഉന്നത പദവികളിൽ 10 പുതിയ വനിതകളെ നിയമിച്ചു. വിഷൻ 2030​ൻെറ ഭാഗമായി സ്വ​ദേശി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ വിവിധ വകുപ്പു നേതൃസ്ഥാനങ്ങളിൽ ഇത്രയുംപേരെ നിയോഗിച്ചിരിക്കുന്നത്​. സ്വദേശികളായ വനിതകളുടെ ഉയർന്ന യോഗ്യതകളും മികച്ച കഴിവുകളും ഇരുഹറ​മിലെത്തുന്നവരുടെ​ സേവനത്തിന് ഉപയോഗപ്പെടുത്തുകയും ഭരണാധികാരികളുടെ അഭിലാഷങ്ങൾ നേടിയെടുക്കുകയും സേവന നിലവാരം ഉയർത്തുകയും ലക്ഷ്യമിടുന്നുണ്ട്​.

സ്​ത്രീകളുമായി ബന്ധപ്പെട്ട വകുപ്പുകളിലും മേഖലകളിലുമാണ്​ ഇവരെ നിയോഗിക്കുക. വിഷൻ 2030 ലക്ഷ്യമിട്ട്​ ഇരുഹറം കാര്യാലയം സേവനങ്ങൾ മികച്ചതാക്കാൻ വകുപ്പുകൾ പുനഃസംഘടിപ്പിക്കുകയും പുതിയ പല വകുപ്പുകൾ ആരംഭിക്കുകയും ചെയ്​തിരുന്നു. മസ്​ജിദുൽ ഹറാമിൽ സ്​ത്രീകളെ ഉയർന്ന പദവികളിൽ നിയോഗിച്ചിരിക്കുന്നത്​ സൃഷ്​ടിപരവും വികസനപരവുമായ കാര്യങ്ങളിൽ പങ്കാളികളാകാനും പദവികൾ ഏറ്റെടുക്കാനും കഴിയുമെന്നതി​ൻെറ അടിസ്ഥാനത്തിലാണെന്ന്​ സേവന, ഭരണകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. കാമിലിയ അൽദഅ്​ദി പറഞ്ഞു. സൗദി വനിതകൾ തുടർച്ചയായി വലിയ നേട്ടങ്ങളാണ്​ സൃഷ്​ടിക്കുന്നതെന്നും ഡോ. കാമിലിയ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.