റിയാദ്: റമദാനിന്റെ ചൈതന്യം കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘ബുക്റ റമദാൻ ട്രാക്കർ’എന്ന പേരിൽ മലർവാടി പ്രവൃത്തി പുസ്തകം (വർക്ക് ബുക്ക്) പുറത്തിറക്കി. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് 22 പേജുള്ള പ്രൊജക്റ്റ്. മൾട്ടി കളർ രൂപകൽപ്പന. ആകർഷകമായ കഥകൾ, അറിവ് പകരുന്ന കളികൾ, ട്രഷർ ഹണ്ട്, പ്രാർഥനകൾ, കുരുന്നുകളുടെ റമദാൻ വിശേഷങ്ങൾ തുടങ്ങി വൈവിധ്യമാർന്നതാണ് ഉള്ളടക്കം. ‘നാളെ’എന്നർഥം വരുന്ന ‘ബുക്റ’എന്ന പേര് വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ സൂചിപ്പിക്കുന്നു.
ആശയവും രൂപകൽപ്പനയും മലർവാടിയുടെ കീഴിലുള്ള റിസർച്ച് ടീം. റമദാൻ ഒന്ന് മുതൽ പെരുന്നാൾ ദിവസം വരെയാണ് കാലാവധി. തങ്ങൾ ചെയ്ത പ്രവൃത്തികൾ കുട്ടികൾ പുസ്തകത്തിൽ രേഖപ്പെടുത്തി മാർച്ച് 31നകം അതത് സോണൽ കോഓഡിനേറ്റർമാർക്ക് സമർപ്പിക്കണം. സോണൽ തലത്തിൽ മൂല്യനിർണയം നടത്തി വിജയികൾക്ക് പ്രോത്സാഹനം നൽകും. താല്പര്യമുള്ളവർക്ക് മലർവാടി മെന്റർമാരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.