ബിസ്സപ്പ് അറേബ്യ മാനേജ്മെന്റ് കൺസൽട്ടൻസി ആസ്ഥാനം ജിദ്ദയിൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ബിസിനസ് കൺസൽട്ടിങ് സ്ഥാപനമായ ബിസ്സപ്പ് അറേബ്യ മാനേജ്മെന്റ് കൺസൾട്ടൻസി ആസ്ഥാനം ജിദ്ദയിൽആരംഭിച്ചു.
അഞ്ച് വർഷമായി പ്രവാസികൾക്കും വിദേശ കമ്പനികൾക്കും ഇടയിൽ വിശ്വാസ്യതയാർജിച്ച് സേവനം നൽകി വരുന്ന ബിസ്സപ്പ് അറേബ്യയുടെ ഹെഡ് ഒഫീസ് ഉദ്ഘാടനം ഉപഭോക്താക്കളുടെ സംഗമ വേദിയായി. ജിദ്ദ റുവൈസിലെ സാഗ്സൂഗ് ബിസിനസ് ടവറിലെ രണ്ടാം നിലയിലാണ് ഒഫീസ്.
ചെയർമാൻ അബ്ദുൽ അസീസ് അസീരി, സി.ഇ.ഒ മുഹമ്മദ് സുഹൈൽ, മാനേജിങ് പാർട്ടണർ അസ്ഹർ കാഞ്ഞങ്ങാട്, റീജനൽ മാനേജർ ഷാഹിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.