ജുബൈൽ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നിന്ന് കെ.ജി ഗ്രാജ്വേഷൻ പൂർത്തിയാക്കിയ
വിദ്യാർഥികളും അധ്യാപകരും
ജുബൈൽ: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ എട്ടാമത് കിൻഡർഗാർട്ടൻ ഗ്രാജ്വേഷൻ ചടങ്ങും വാർഷിക പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ‘ദ് പവർ ഓഫ് പ്ലേ’യിൽ 93 പേർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മുഖ്യാതിഥിയായ ജുബൈൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെ.ജി ഹെഡ്മിസ്ട്രസ് സി. സുഫൈറ പ്രമേയം അവതരിപ്പിച്ചു. മുതിർന്ന ക്ലാസുകളിലെ വാർഷിക അവാർഡുകൾ അതിഥികളായ ഖാലിദ് സിദ്ദീഖി, ആസിഫ് സിദ്ദീഖി എന്നിവർ നൽകി. സ്കൂൾ പ്രിൻസിപ്പൽ അമീർ ഖാൻ സ്വാഗതവും കെ.ജി കോഓഡിനേറ്റർ ഹരിത നന്ദിയും പറഞ്ഞു.
കെ.ജി, ലോവർ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർഥികൾ പ്രമേയത്തിലൂന്നിയ കലാപരിപാടികൾ അവതരിപ്പിച്ചു. പരമ്പരാഗത ഇൻഡോർ-ഔട്ട്ഡോർ കളികൾ മുതൽ ആധുനിക ഗെയിമിങ് രീതികൾ വരെ ഉൾപ്പെടുത്തിയായിരുന്നു വിദ്യാർഥികളുടെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.