ഐ.എം.കെ. അഹമ്മദ് (ഡിവിഷനൻ ഡയറക്ടർ), ഷമീം വെള്ളാടത്ത് (ഓപറേഷൻ മാനേജർ), ഷമീൽ കക്കാടൻ (അഡ്മിൻ മാനേജർ), പി.വി. റിയാസ് (ഫിനാൻസ് മാനേജർ)
റിയാദ്: ഫോക്കസ് ഇൻറർനാഷനൽ റിയാദ് ഡിവിഷൻ 2026-27 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഐ.എം.കെ. അഹമ്മദ് (ഡിവിഷനൻ ഡയറക്ടർ), ഷമീം വെള്ളാടത്ത് (ഓപറേഷൻ മാനേജർ), ഷമീൽ കക്കാടൻ (അഡ്മിൻ മാനേജർ), പി.വി. റിയാസ് (ഫിനാൻസ് മാനേജർ), ഫഹദ് ഷിയാസ് (ഡിവിഷൻ ഡെപ്യുട്ടി ഡയറക്ടർ), നജീഹ് അലി (എച്ച്.ആർ മാനേജർ), മുഹമ്മദ് ഷഹീർ പൊന്നാനി (വെൽഫയർ മാനേജർ), മുഹമ്മദ് റഈസ് (മാർക്കറ്റിങ് മാനേജർ), സിയാദ് മുഹമ്മദ് (ഇവൻറ് മാനേജർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
റീജനൽ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ റഊഫ് പൈനാട്, ഇക്ബാൽ കൊടക്കാട്, ഫൈറൂസ് വടകര, നസീഫ് അബ്ദുല്ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളിലേക്കായി പി.ടി. യൂനുസ് (ക്യു.സി മാനേജർ), റാമി സുനൈസ് (ആർട്സ് ആൻഡ് സ്‌പോർട്സ്), ഫവാസ് ഇബ്രാഹിം (മീഡിയ ആൻഡ് പി.ആർ), നസീഫ് അബ്ദുല്ലത്തീഫ് (ഫോക്കസ് കെയർ), ഷാനിത് (ഇക്കോ ഫോക്കസ്), അബ്ദുറഹ്മാൻ (എജ്യൂ ഫോക്കസ്), നവാസ് വടക്കയിൽ (മോറൽ), ഷമീർ മാലിക് അജ്മൽ (ഹെൽത്ത് ഫോക്കസ്), അബ്ദുൽ മുഹൈമിൻ (ഐ.ടി) എന്നിവരെയും തെരഞ്ഞെടുത്തു.
ബത്ഹ എസ്.ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2024-25 പ്രവർത്തന കാലയളവിലെ പ്രവർത്തന റിപ്പോർട്ട് പി.വി. റിയാസ് അവതരിപ്പിച്ചു. ഫഹദ് ഷിയാസ് സാമ്പത്തിക റിപ്പോർട്ടും ഷമീൽ കക്കാടൻ വെൽഫയർ റിപ്പോർട്ടും അവതരിപ്പിച്ചു. സിറാജ് തയ്യിൽ, ഷാജഹാൻ ചളവറ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.വി. റിയാസ് സ്വാഗതവും അബ്ദുൽ റഊഫ് പൈനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.