റിയാദ് കെ.എം.സി.സി ഇഫ്താർ സംഘാടക സമിതി രൂപവത്കരണയോഗം അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം
ചെയ്യുന്നു
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം ഫെബ്രുവരി 27-ന് മലസ് ലുലു ഹൈപ്പർ അരീനയിൽ. വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി. അലി വയനാട് അധ്യക്ഷത വഹിച്ചു. അഷ്റഫ് തങ്ങൾ, അഷ്റഫ് വേങ്ങാട്ട്, ഉസ്മാൻ അലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, കെ.കെ. കോയാമു ഹാജി എന്നിവർ രക്ഷാധികാരികളായും, സി.പി. മുസ്തഫ (ചെയ.), ശുഐബ് പനങ്ങാങ്ങര (ജന. കൺ.), അഷ്റഫ് വെള്ളേപ്പാടം (ട്രഷ.) എന്നിവർ മുഖ്യ ഭാരവാഹികളുമായ കമ്മിറ്റിയാണ് നേതൃത്വം.
കേരളത്തിലെ 34 സി.എച്ച് സെന്ററുകൾക്കായി റമദാനിൽ നടത്തുന്ന ഏകീകൃത ഫണ്ട് സമാഹരണവും ആരംഭിച്ചു. ഇതിനായി റിയാദിൽ 34 ചാപ്റ്റർ കമ്മിറ്റി പ്രവർത്തിക്കുന്നു. പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്ന ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തനം സജീവമാക്കാനും സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതി അംഗങ്ങൾക്കുള്ള ചികിത്സ സഹായം വർധിപ്പിക്കും. വി.കെ. മുഹമ്മദ്, മുജീബ് ഉപ്പട, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, സിറാജ് മേടപ്പിൽ സംസാരിച്ചു. ജലീൽ തിരൂർ, ഷമീർ പറമ്പത്ത്, അഷ്റഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.