റഷ്യക്ക് ആക്രമണത്തിന് സ്ഥിരവേദി നല്‍കിയിട്ടില്ലെന്ന്

തെഹ്റാന്‍: റഷ്യക്ക് സിറിയന്‍ ആക്രമണത്തിന് രാജ്യത്ത് സ്ഥിരംവേദി നല്‍കിയിട്ടില്ളെന്ന് ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അലി ലാരിജാനി വ്യക്തമാക്കി. റഷ്യന്‍ വ്യോമ വിമാനങ്ങള്‍ ഇറാനില്‍നിന്ന് ഓപറേഷന്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

രാജ്യത്ത് ഇതില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതകളെ തുടര്‍ന്നാണ് സ്പീക്കര്‍ വിശദീകരണവുമായി രംഗത്തുവന്നത്. 1979ല്‍ ഇസ്ലാമിക വിപ്ളവത്തെ തുടര്‍ന്ന് നിലവില്‍വന്ന ഭരണഘടനപ്രകാരം ഇറാനില്‍ വിദേശസൈന്യത്തെ പ്രവേശിപ്പിക്കാന്‍ പാടില്ല. ഈ നിയമം നിലനില്‍ക്കെ സൈനിക കേന്ദ്രം തുറന്നുകൊടുത്തത് വിവാദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇറാന്‍െറ സൈനിക കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയത്. സിറിയയിലെ വിമത വിഭാഗത്തിന്‍െറ സ്വാധീന മേഖലയിലാണ് ആക്രമണം നടത്തുന്നത്. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ കീഴിലുള്ള സര്‍ക്കാറിനെ സഹായിക്കുന്ന നിലപാടാണ് ഇരുരാജ്യങ്ങളും നേരത്തെ മുതല്‍ സ്വീകരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.