പ്രമുഖ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ

തെഹ്റാന്‍: ഇറാനില്‍ കോടതി പ്രമുഖമാധ്യമപ്രവര്‍ത്തകന് മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അധികൃതരെ അപമാനിക്കുകയും ഭരണസംവിധാനത്തെ കുറിച്ച് കളവ് പ്രചരിപ്പിക്കുകയും ചെയ്ത കുറ്റംചുമത്തിയാണ് ശിക്ഷയെന്ന് മാധ്യമപ്രവര്‍ത്തകന്‍െറ അഭിഭാഷകന്‍ അറിയിച്ചു.  ഈസ ശഹര്‍കിസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ നവംബറില്‍ ഇദ്ദേഹത്തെ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നു. സമാനമായ കേസില്‍ അഞ്ച് വര്‍ഷം തടവില്‍ കഴിഞ്ഞ ഇദ്ദേഹം 2013ലാണ് മോചിതനായത്. വിധിയില്‍ 20നകം ഇദ്ദേഹത്തിന് അപ്പീലിന് പോകാനാവുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.