കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ശിയ മസ്ജിദില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഗുരുതര പരിക്കേറ്റ 15 പേര്‍ ലാര്‍ഖാന ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും. അതേസമയം, നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
ഇമാം ബര്‍ഗ കാസ്മിയ ഷില്‍ഗിരിയില്‍ പ്രാര്‍ഥനക്കിടെയാണ് ബുര്‍ഖ ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍ കണ്ടെടുത്തതായി സിന്ധ് എസ്.പി സഫര്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള ശിയാക്കള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.