ഉത്തർപ്രദേശിൽ 100 കോടി രൂപയുടെ അസാധു നോട്ടുകൾ കണ്ടെത്തി

കാൺപൂർ: അസാധുവായ 100 കോടി രൂപയുടെ നോട്ടൂകൾ ഉത്തർപ്രദേശിൽ കണ്ടെത്തി. എൻ.ഐ.എ, ഉത്തർപ്രദേശ് പൊലീസ് എന്നിവരുടെ സംയുക്ത റെയ്ഡിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇത്രയും തുക കണ്ടെത്തിയത്. ഇത്രയും നിരോധിത നോട്ടുകൾ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്.

രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാല് വ്യക്തികളുടേതോ കമ്പനികളുടേതോ ആണ് ഈ കറൻസിയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അനധികൃത മാർഗത്തിലൂടെ കറൻസികൾ നിയമപരമാക്കാനാണ് പണം സൂക്ഷിച്ചതെന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു. 

Tags:    
News Summary - ₹100 crore in demonetised notes seized from Uttar Pradesh -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.