ന്യൂഡൽഹി: റമദാനിൽ മുസ്ലിംകൾ സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും പ്രാർഥന വീടിനുള്ളിൽ നിർവഹിക്കണമെന്നും ആവശ് യപ്പെട്ട് ഡൽഹിയിലെ ഫത്തേപുരി മസ്ജിദ് ഇമാം. ‘‘കോവിഡ് അതിെൻറ ഏററവും മാരകമായ രൂപത്തിലാണുള്ളത്. ഈയവസരത്തിൽ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കണം. മതിയായ കാരണമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. വീടുകളിൽ നടക്കുന്ന പ്രാർഥനകളിൽ ദയവു ചെയ്ത് അയൽവാസികളെ ഉൾക്കൊള്ളിക്കരുത്’’-ഇമാം മുഫ്തി മുകാറം അഹ്മദ് അഭ്യർഥിച്ചു.
റമദാനിലും ലോക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.