പോയി പുസ്​തകം തുറക്കൂ.. സംവാദത്തിന് തയാറെടുക്കൂ..​ മോദിക്ക്​ രാഹുലിൻെറ വെല്ലുവിളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന്​ വെല്ലുവിളിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതി നായി മൂന്ന്​ വിഷയങ്ങളും രാഹുൽ മുന്നോട്ടു വെച്ചു. മോദി സംവാദത്തെ ഭയക്കുകയാണെന്ന്​ രാഹുൽ പരിഹസിച്ചു. ട്വിറ്റ റിലൂടെയാണ്​ രാഹുൽ മോദിയെ വെല്ലുവിളിച്ചത്​.

പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി​, ഞാനുമായി അഴിമതിയ െ കുറിച്ച്​ സംവാദം നടത്താൻ ഭയമാണോ? ഞാൻ അത്​ താങ്കൾക്ക്​ എളുപ്പമാക്കി തരാം. പോയി പുസ്​തകം തുറന്ന്​ 1.റഫാൽ+അനിൽ അംബാനി, 2. നീരവ്​ മോദി, 3. അമിത്​ ഷാ+നോട്ട്​ നിരോധനം എന്നീ വിഷയങ്ങളിൽ സംവാദത്തിന്​ തയ്യാറെടുക്കൂ’’ രാഹുൽ ട്വീറ്റ്​ ചെയ്​തു.

റഫാൽ ഇടപാടിൽ നരേന്ദ്രമോദി വ്യവസായിയായ അനിൽ അംബാനിയെ സഹായിച്ചുവെന്നും 30000 കോടിയുടെ പ്രതിരോധ കരാർ​ റിലയൻസ്​ ഡിഫൻസിന്​ ലഭിക്കുന്നതിനുള്ള ഉപകരണമായി മോദി പ്രവർത്തിച്ചുവെന്നുമാണ്​ രാഹുലിൻെറ ആരോപണം.

നോട്ട്​ നിരോധന വിഷയത്തിലും വജ്ര വ്യാപാരി നീരവ്​ മോദി പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ 14000കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയ സംഭവത്തിലും രാഹുൽ മോദിക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നീരവ്​ മോദി വിഷയത്തിൽ അയഞ്ഞ സമീപനമാണ്​ കൈക്കൊള്ളുന്നതെന്നാണ്​ വിമർശനം.

Tags:    
News Summary - ‘Scared? Let’s go open book’: Rahul Gandhi dares PM Modi to a debate on corruption -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.