ബങ്കുറ/പുരുലിയ: അടിയും ഏത്തമിടലുമായി ബംഗാളിൽ മമത-മോദി പോര് കൊഴുക്കുന്നു. തൃണ മൂൽ കോൺഗ്രസ് നേതാക്കളെല്ലാം അനധികൃത ഖനനമാഫിയയുടെ ഭാഗമാണെന്ന് പ്രധാനമന്ത് രി നരേന്ദ്ര മോദി വ്യാഴാഴ്ച ബംഗാളിൽ പ്രസംഗിച്ചത് പുതിയ പ്രകോപനമായി. തെൻറ സ്ഥാന ാർഥികളിൽ ആരെങ്കിലും അങ്ങനെയുണ്ടെന്ന് തെളിയിച്ചാൽ സംസ്ഥാനത്തെ 42 മണ്ഡലങ്ങളിൽന ിന്നും അവരെ പിൻവലിക്കാൻ തയാറാണെന്ന് മമത പ്രഖ്യാപിച്ചു. എന്നാൽ, അതിൽ പരാജയപ്പെട്ടാൽ മോദി 100 പ്രാവശ്യം സ്വന്തം ചെവിയിൽ പിടിച്ച് ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു.
ബങ്കുറയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത. അനധികൃത കൽക്കരി ഖനികളിൽനിന്ന് തൃണമൂൽ നേതാക്കൾ വഴിവിട്ട് പണം സമ്പാദിക്കുന്നുവെന്നും എന്നാൽ, തൊഴിലാളികൾക്ക് കൃത്യമായ കൂലിപോലും ലഭിക്കുന്നില്ലെന്നും മോദി ആരോപിച്ചു. മോദിക്ക് നല്ല അടികിട്ടുമെന്ന മമതയുടെ ചൊവ്വാഴ്ചയിലെ പരാമർശവും പ്രധാനമന്ത്രി ഉന്നയിച്ചു. മമത ദീദീ എന്നെ അടിക്കുമെന്ന് പറയുന്നതായി ഞാൻ കേട്ടു.
എന്നാൽ, എനിക്ക് അവരോട് ബഹുമാനമേയുള്ളൂ. ദീദിയെന്നാണ് താൻ വിളിക്കുന്നത്. അവരുടെ അടി അനുഗ്രഹമായി കാണുമെന്നും മോദി പറഞ്ഞു. അതേസമയം, ജനങ്ങൾ തിരിച്ചടി കൊടുക്കുമെന്നാണ് താൻ പ്രസംഗിച്ചതെന്നും ഭാഷ ശരിയായി മനസ്സിലാക്കി മറുപടി പറയൂവെന്നും മമത പറഞ്ഞു. മോദിയെ അടിക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബി.ജെ.പിക്കാരാണ് സംസ്ഥാനത്ത് അനധികൃത ഖനനം നടത്തുന്നത്.
തെൻറ കൈയിൽ ഒരു പെൻഡ്രൈവുണ്ട്. അത് പുറത്തുവിട്ടാൽ ഖനനത്തിെൻറയും പശുക്കടത്തിെൻറയും സത്യാവസ്ഥ ബോധ്യമാകും. ഒരു ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയും പശുക്കടത്തിൽ ഇടപെടുന്നതിെൻറ തെളിവുകൾ പെൻഡ്രൈവിൽ ഉണ്ടെന്നും മമത അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.