ഭോപാൽ: മധ്യപ്രദേശ് സംസ്ഥാന വിദ്യാഭ്യാസ ബോർഡിെൻറ 10ാം ക്ലാസ് മോഡൽ പരീക്ഷ ചോദ്യേപപ്പറിൽ ‘ചൂതാട്ടം’ എന്ന വാക്കിെൻറ സ്ഥാനത്ത് ഗാന്ധിജി എന്നടിച്ചത് വിവാദമായി. ഗുരുതര പിഴവ് ചോദ്യപേപ്പറിൽ കടന്നുകൂടിയതിനെക്കുറിച്ച് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഭുറാം ചൗധരി പറഞ്ഞു. ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറിെൻറ ഗോദ്സെ അനുകൂല പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം.
അവസാന പരീക്ഷക്ക് തയാറെടുക്കുന്ന, പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർഥികൾക്കായി നടത്തിയ മോഡൽ പരീക്ഷയിലാണ് അബദ്ധം കടന്നുകൂടിയത്. നീതിമാനായ വ്യക്തിയുടെയും ധർമബോധമില്ലാത്ത ആളിെൻറയും ഗുണവിശേഷങ്ങൾ എന്താണെന്ന ചോദ്യത്തിന് കൊടുത്ത ഉത്തരത്തിൽ ധർമബോധമില്ലാത്ത വ്യക്തി മദ്യപാനിയും ചൂതാട്ടക്കാരനും ആയിരിക്കുമെന്നായിരുന്നു വേണ്ടത്. എന്നാൽ, ചൂതാട്ടം എന്നതിന് പകരം ചേർത്തത് ഗാന്ധിജി എന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.