ഇത്തവണ 100 രൂപ നോട്ട്​ നിരോധിക്കൂ - മോദി സർക്കാറിനെ പരിഹസിച്ച്​ ചിദംബരം

ന്യൂഡൽഹി: മോദി സർക്കാർ പ്രസിദ്ധീകരിച്ച രാജ്യത്തി​​​െൻറ വളർച്ചാ നിരക്ക്​ വിവരങ്ങൾ വ്യാജമാണെന്ന് പരോക്ഷ പരിഹാസം നടത്തി കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. നോട്ട്​ നിരോധിച്ച വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടായെങ്കിൽ ഇത്തവണ നൂറ്​ രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തി​​​െൻറ പരിഹാസം.

‘നോട്ട്​ നിരോധിച്ച വർഷത്തിലാണ്​ മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്​. അതിനാൽ നമുക്ക്​ ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ്​ രൂപയു​െട നോട്ടാക​െട്ട നിരോധിക്കുന്നത്​.’ - ചിദംബരം ട്വീറ്റ്​ ചെയ്​തു.

നോ​ട്ടു നി​രോ​ധ​ന​ത്തി​നു​ശേ​ഷം 2017-18ൽ ​രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ 6.1 ശ​ത​മാ​ന​ത്തി​ലെ​ത്തി എന്നും ക​ഴി​ഞ്ഞ 45 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്​​മ​യാ​ണ്​ ഇതെന്നും മോ​ദി സ​ർ​ക്കാ​ർ പൂ​​ഴ്​​ത്തി​വെ​ച്ച ദേ​ശീ​യ സാ​മ്പ്​​ൾ സ​ർ​വേ ഒാ​ർ​ഗ​നൈ​സേ​ഷ​​​​െൻറ റി​പ്പോ​ർ​ട്ട്​ പുറത്തു വന്നിരുന്നു. എന്നാൽ ഇൗ റിപ്പോർട്ടിന്​ സ്​ഥിരീകരണമില്ലെന്നും ഒാ​േ​രാ മൂ​ന്നു മാ​സ​ത്തെ​യും സ്​​ഥി​തി വി​വ​രം കി​ട്ടാ​തെ തൊ​ഴി​ലു​ക​ളി​ലെ​യും തൊ​ഴി​ലി​ല്ലാ​യ്​​മ​യി​ലെ​യും മാ​റ്റം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും​ നി​തി ​ആ​യോ​ഗ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ കു​മാ​റി​​​​െൻറ ന്യാ​യീ​ക​ര​ിച്ചിരുന്നു. നോട്ട്​ നിരോധിച്ച വർഷം തൊഴിലില്ലായ്​മ കൂടിയെങ്കിൽ എങ്ങനെ ഇന്ത്യക്ക്​ ആ വർഷം ഏഴ്​ ശതമാനം വളർച്ച നേടാൻ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.

നിതി ആയോഗ്​ ഉപാധ്യക്ഷ​​​െൻറ ഇൗ ചോദ്യം തന്നെയാണ്​ ഞങ്ങൾക്കും ചോദിക്കാനുള്ളതെന്ന്​ ചിദംബരം ട്വീറ്റ്​ ചെയ്​തു. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്​മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ്​ ശതമാനം വളർച്ചാ നരക്ക്​ രേഖപ്പെടുത്തുന്നത്​ എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.

Tags:    
News Summary - ‘This time let’s demonetise 100 rupee notes’: Chidambaram - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.