​യു.പി ​െട്രയിൻ അപകടം: കാരണം ഇന്നു തന്നെ വ്യക്​തമാക്കണമെന്ന്​ സുരേഷ്​ പ്രഭു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഖത്തൗളിയിലുണ്ടായ ട്രെയിൻ അപകടത്തി​​െൻറ കാരണം കണ്ടെത്തി ഇന്നു തന്നെ റിപ്പോർട്ട്​ നൽകണമെന്ന്​ റെയിൽവേ മന്ത്രി സുരേഷ്​ പ്രഭു റെയിൽവേ ബോർഡിനോട്​ ആവശ്യ​െപ്പട്ടു. പ്രാഥമിക തെളിവുകൾ പ്രകാരം അപകടകാരണം എന്താണെന്ന്​​ ഇന്ന്​ വൈകീ​േട്ടാടുകൂടി അറിയിക്കണ​െമന്നാണ്​ മന്ത്രിയു​െട നിർദേശം. 

സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുന്നു​െണ്ടന്നും റെയിൽവേ ട്രാക്കുകളു​െട പുനഃസ്​ഥാപനത്തിനാണ്​​ മുൻഗണന നൽകു​ന്നതെന്നും അ​ദ്ദേഹം പറഞ്ഞു. ഏഴുകോച്ചുകൾ ഉയർത്തിയിട്ടുണ്ട്​. പരിക്കേറ്റവർക്ക്​ ലഭ്യമായതിൽ ഏറ്റവും നല്ല ചികിത്​സ ഉറപ്പു വരുത്തും. സാഹചര്യം താൻ സൂക്ഷ്​മമായി വിലയിരുത്തു​ന്നുണ്ടെന്നും സുരേഷ്​ പ്രഭു ട്വീറ്റ്​ ചെയ്​തു. 

പുരി- ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിൽനിന്ന് 40 കിലോമീറ്റർ അകലെ  ഖത്തൗളിയിൽ ശനിയാഴ്ച വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തിരുന്നു.  

Tags:    
News Summary - ​Train Accident: Suresh Prabhu Wants Answer -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.