ന്യൂഡൽഹി: ‘ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയവും..?’ ചോദ്യം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ് രയുടേതാണ്. ട്വിറ്ററിൽ ഒരു കുറിപ്പ് പങ്കുവെച്ചാണ് ആകാശ് ചോപ്ര ഇങ്ങനെ ചോദിച്ചത്. ഇന്ത്യയെക്കുറിച്ചുള് ള ഞങ്ങളുടെ ആശയം എന്ന് കുറിച്ച് സ്നേഹാലിംഗനത്തിൻെറ ഇമോജിയും ആകാശ് ചോപ്ര ചേർത്തിരുന്നു.
Our Idea Of India Is that your idea of India too?? #UnityInDiversity #Peace #Love pic.twitter.com/6NyLHmiM0q
— Aakash Chopra (@cricketaakash) February 27, 2020
ആകാശ് ചോപ്രയുടെ കുറിപ്പ് ഇങ്ങനെ:
‘‘എൻെറ മകൾ ആരന അവളുടെ ജൻമദിനം സുഹൃത്ത് അകിറയുമായി പങ്കുവെക്കാറുണ്ട്. ഞങ്ങൾ വർഷങ്ങളായി ഒരുമിച്ചാണ് പാർട്ടി നടത്താറ്. അവർ ഒരേപോലുള്ള വസ്ത്രം ധരിക്കുന്നു. അവർ ഒരു കേക്ക് മുറിക്കുന്നു. ചിലപ്പോൾ ജൻമദിനങ്ങളിൽ അവരെ കാണാനും ഒരുപോലിരിക്കും. ആരാണ് അകിറ, ആരാണ് ആരന എന്ന് പറയാൻ തന്നെ പ്രയാസമാവും.
അവരുടെ പേരിൻെറ അവസാനത്തിലുള്ള ചോപ്ര, വിരാനി എന്നിവയൊഴികെ അവരിൽ ഒരു വ്യത്യാസവും ഇല്ല. അകിറ ഒരു മുസ്ലിമാണെന്ന് ആരനക്കറിയില്ല. ആരന ഒരു ഹിന്ദുവാണെന്ന് അകിറക്കും അറിയില്ല. ഈ വിവരം നമ്മൾ ഒരിക്കലും അവരിലേക്കെത്തിക്കരുത്.’’
നാനാത്വത്തിൽ ഏകത്വം, സമാധാനം, സ്നേഹം എന്നീ വാക്കുകൾ ഹാഷ് ടാഗുകളാക്കിക്കൊണ്ടായിരുന്നു ആകാശ് ചോപ്ര ഇൗ കുറിപ്പ് ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.