ലോക്​ഡൗണിൽ​ വിവാഹങ്ങൾ നിരോധിക്കണമെന്ന്​ ബിഹാർ മുഖ്യമന്ത്രിയോട്​ യുവാവ്​; കാരണം വിചിത്രം

പട്​ന: കോവിഡ്​ കേസുകളുടെ വർധനവ് കാരണം നിരവധി സംസ്ഥാനങ്ങളാണ്​ ലോക്​ഡൗൺ നീട്ടിയത്​. കഴിഞ്ഞദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ ലോക്​ഡൗൺ മേയ് 25 വരെ നീട്ടിയിരുന്നു. ട്വിറ്റർ ഹാൻഡിൽ വഴി ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹം, ലോക്​ഡൗൺ കാലയളവിൽ കോവിഡ്​ കേസുകൾ കുറഞ്ഞുവെന്നും​ അതിനാൽ പത്ത്​ ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതായും പറഞ്ഞിരുന്നു.

എന്നാൽ, ഇൗ അറിയിപ്പിനിടയിൽ പങ്കജ്​ കുമാർ ഗുപ്​ത എന്നയാളുടെ കമൻറാണ്​ ഇപ്പോൾ പലരെയും ചിരിപ്പിക്കുന്നത്​. ലോക്​ഡൗൺ കാലയളവിൽ വിവാഹങ്ങൾ കൂടി നിരോധിക്കണമെന്നായിരുന്നു അദ്ദേഹത്തി​െൻറ ആവശ്യം.

'സർ, നിങ്ങൾക്ക് വിവാഹങ്ങൾ കൂടി നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മേയ്​ 19ന് നടക്കുന്ന എ​െൻറ കാമുകിയുടെ വിവാഹവും മാറ്റിവെക്കപ്പെടും. അങ്ങനെ ചെയ്​താൽ ഞാൻ നിങ്ങളോട് എന്നും നന്ദിയുള്ളവനായിരിക്കും' ^മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പങ്കജ്​ എഴുതി.

അതേസമയം, ഇതിനിടയിൽ മറ്റൊരു ട്വിസ്​റ്റുമുണ്ടായി. പങ്കജി​െൻറ കമൻറിന്​ നവ്യ കുമാരി എന്ന സ്ത്രീ മറുപടി നൽകി, 'നിങ്ങൾ എന്നെ ഉപേക്ഷിച്ച് പൂജയുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരുപാട് കരയുമായിരുന്നു. ഇന്ന് ഞാൻ സന്തോഷത്തോടെ വിവാഹിതയാവുകയാണ്​. അതിനാൽ ദയവായി വിവാഹങ്ങൾ നിരോധിക്കരുത്​.

പക്ഷെ പങ്കജ്, ഞാൻ ആരെ വിവാഹം കഴിച്ചാലും എല്ലായ്പ്പോഴും നിങ്ങൾ തന്നെയായിരിക്കും എ​െൻറ ഹൃദയത്തിൽ. ദയവായി എ​െൻറ വിവാഹത്തിന് വരൂ. നിങ്ങളെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' ^എന്നായിരുന്നു നവ്യയുടെ കമൻറ്​. ഇതോടെ പലർക്കും ചിരിയടക്കാനായില്ല.

Tags:    
News Summary - Young man tells Bihar CM to ban marriages in LockDown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.