സന്ത് കബീർനഗർ (ഉത്തർപ്രദേശ്): പ്രമുഖ കവിയായിരുന്ന കബീർദാസിെൻറ ശവകുടീരത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരസൂചകമായി നൽകിയ തലപ്പാവിടാൻ വിസമ്മതിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് യോഗി ശവകുടീരം സന്ദർശിക്കാനെത്തിയത്.
കുടീരം സംരക്ഷകനായ ഖാദിം ഹുസൈനാണ് പരമ്പരാഗത രീതിയിൽ അദ്ദേഹത്തെ തലപ്പാവണിയിക്കാൻ ശ്രമിച്ചത്. എന്നാൽ, അദ്ദേഹം സ്നേഹപൂർവം അത് നിരസിച്ചതായി ഖാദിം ഹുസൈൻ പ്രതികരിച്ചു.
വാങ്ങിയശേഷം സന്തോഷത്തോടെ അദ്ദേഹം അത് കൈയിൽ കരുതിയതായി അദ്ദേഹം വെളിപ്പെടുത്തി.
2011ൽ അഹ്മദാബാദിൽ നടന്ന മതമൈത്രി ചടങ്ങിൽ ക്രിസ്തീയ പുരോഹിതൻ നൽകിയ തലപ്പാവ് വെക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.