ഹാഥറസ്​​ കേസ്​ സി.ബി.ഐ​ അന്വേഷിക്കും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന്​ സർക്കാർ ശിപാർശ. 

യു.പി മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ലിലാണ്​ ഇക്കാര്യം അറിയിച്ചത്​. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഇരയായ പെൺകുട്ടിയുടെ വീട്ടിൽ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയ ദിവസമാണ്​ കേസ്​ സി.ബി.ഐക്ക്​ കൈമാറാൻ യോഗി ആദിത്യനാഥ്​ സർക്കാർ തീരുമാനിച്ചത്​. ​

പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ അലയടിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. വെള്ളിയാഴ്​ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അടക്കമുള്ള പ്രമുഖർ പ​ങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.