മുഗൾസരായ്​ റെയിൽവേ സ്​റ്റേഷ​െൻറ പേര്​ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്നാക്കണമെന്ന്​ യോഗി

ലഖ്​നോ: ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്ത്​ മുഗള്‍സരായ്​ റെയിൽവേ സ്​റ്റേഷ​​​​െൻറ പേര് മാറ്റണമെന്ന നിർദേശവുമായി യോഗി ആദിത്യനാഥ്​ സർക്കാർ. ​മുകുൾസരായ്​ സ്​റ്റേഷന്​ അന്തരിച്ച ആർ.എസ്.എസ്​ സൈദ്ധാന്തികനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്​. പേരു മാറ്റം നിർദേശിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. 

ചൊവ്വാഴ്​ച യോഗി ആദിത്യനാഥി​​​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്​ പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് അയക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 1968 ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് മുഗള്‍സാരായ് സ്റ്റേഷനില്‍ വെച്ചായിരുന്നു. ദീനദയാലിന്റെ 100-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പേരു മാറ്റാനൊരുങ്ങുകയാണ്​ സംസ്ഥാന സര്‍ക്കാര്‍. 

നേരത്തെ കഴിഞ്ഞ ഏപ്രിലില്‍ ആഗ്ര എയര്‍പോര്‍ട്ടിനെ ഉപാധ്യായ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു. 
 

Tags:    
News Summary - Yogi Adityanath govt to name Mughalsarai railway station after e Upadhayay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.