പുൽവാമ ആക്രമണം; വിദ്യാർഥിയുടെ ചോദ്യത്തിന് മുന്നിൽ യോഗി കരഞ്ഞു

ലഖ്നോ: പുൽവാമ ഭീകര ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈകാരികമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നോവിൽ എൻജിനീയറിങ് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു യോഗി.

ഭീകരതയെ നേരിടാൻ നരേ ന്ദ്രമോദി സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിദ്യാർഥികളിലൊരാൾ ആവശ്യപ്പെടുകയായിരുന്നു. ആക്രമണവും അതിൻെറ അന്വേഷണവും നടക്കും. പിന്നീട് കാര്യങ്ങൾ പഴയപടിയാകും. ഈ പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ സർക്കാർ എന്താണ് ചെയ്യുന്നത്?- വിദ്യാർഥിയുടെ ചോദ്യത്തിന് മുന്നിൽ യോഗി കരഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഭീകരത ഇല്ലാതാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അണയാൻ പോകുന്ന വിളക്ക് ആളിക്കത്തുന്നതാണ് കശ്മീരിൽ സംഭവിച്ചത്. ഭീകരത അതിൻറെ അന്ത്യത്തിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ ഇത് അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്- യോഗി ആദിത്യനാഥ് മറുപടി പറഞ്ഞു.

മറുപടിയോടെ മുഖ്യമന്ത്രിക്ക് വിദ്യാർഥികളിൽ നിന്ന് വലിയ കരഘോഷം ലഭിച്ചു. അടുത്ത ചോദ്യത്തിനായി കാത്തിരിക്കവേ യോഗി ആദിത്യനാഥ് വികാരീധനായി. തൂവാല കൊണ്ട് മുഖവും കണ്ണും തുടച്ചാണ് പിന്നീട് സംസാരിച്ചത്.

Tags:    
News Summary - Yogi Adityanath Gets Emotional When Asked About Pulwama Attack- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.