യോഗിയും അഖിലേഷും നിയമസഭയിൽ മുഖാമുഖം: പരസ്പരം അഭിവാദ്യമർപ്പിച്ച് നേതാക്കൾ

ലഖ്‌നോ: ഉത്തർപ്രദേശ് നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും തമ്മിൽ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. സഭയിലേക്ക് കടന്നുവന്ന യോഗി തെരഞ്ഞെടുപ്പിൽ തന്‍റെ മുഖ്യ എതിരാളിയായിരുന്ന അഖിലേഷിന് ചിരിച്ച് കൊണ്ട് ഹസ്തദാനം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഈ അപൂർവ നിമിഷത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.

നിയമസഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നേരിട്ടൊരു കൂടിക്കാഴ്ച ഇതാദ്യമായാണ്. തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ ഇരുവരും തമ്മിൽ ശക്തമായ വാക്പോരാണ് നടന്നത്. ഒന്നാം യോഗി സർക്കാറിന്‍റെ കുടിയൊഴിപ്പിക്കൽ നടപടികളെ കടന്നാക്രമിച്ച അഖിലേഷ്, യോഗി ആദിത്യനാഥിനെ 'ബാബ ബുൾഡോസർ' എന്ന് പരിഹസിച്ചിരുന്നു.

തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടത്തിലും അഖിലേഷിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ, 403 അംഗ നിയമസഭയിൽ 273 സീറ്റുകളിൽ മികച്ച വിജയം നേടി ബി.ജെ.പിയും ഘടകകക്ഷികളും വീണ്ടും അധികാരം പിടിച്ചു. സമാജ് വാദി പാർട്ടി 111 സീറ്റിൽ വിജയിച്ച് രണ്ടാം സ്ഥാനത്തെത്തി.


Tags:    
News Summary - Yogi Adityanath, Akhilesh Yadav, Smiles, Handshake In Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.