ടിപ്പു ജയന്തി ആഘോഷിക്കുന്നത് അവസാനിപ്പിച്ച് യെദിയൂരപ്പ സർക്കാർ

ബെംഗളുരു: ടിപ്പു സുൽത്താൻെറ ജന്മവാർഷികമായ ടിപ്പു ജയന്തി ആഘോഷിക്കുന്നത് അവസാനിപ്പിക്കാൻ ബി.എസ് യെദിയൂരപ്പയു ടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ തീരുമാനിച്ചു. ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് കന്നഡ- സാംസ്കാരിക വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബി.ജെ.പി എം‌.എൽ.‌എ ബൊപ്പയ്യ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

എല്ലാ വർഷവും നവംബറിൽ ടിപ്പു ജയന്തി കർണാടക സർക്കാർ ആഘോഷിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഘോഷത്തിനെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താറുണ്ട്.

2015ൽ സിദ്ധരാമയ്യ സർക്കാറാണ് ടിപ്പു ജയന്തി ആഘോഷങ്ങൾ ആരംഭിച്ചത്. എന്നാൽ സിദ്ധരാമയ്യയെപ്പോലെ ജെ.ഡി.എസ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ടിപ്പു ജയന്തി ആഘോഷങ്ങളിൽ സജീവമായിരുന്നില്ല. ടിപ്പു സുൽത്താൻ സ്വേച്ഛാധിപതിയാണെന്നും മൈസൂർ ഭരണാധികാരിയെ ആഘോഷിക്കരുതെന്നുമാണ് ബി.ജെ.പി വാദം.

Tags:    
News Summary - Yediyurappa govt cancels Tipu Jayanti celebrations in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.