കോൺഗ്രസുമായി സഖ്യം: കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്ന് യെച്ചൂരി

ന്യൂഡൽഹി: കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ തളളിയിരുന്നു. പൊളിറ്റ് ബ്യൂറോയുടെ തീരുമാനം അന്തിമമല്ലെന്നാണ് യെച്ചൂരി വരികൾക്കിടയിലൂടെ പറഞ്ഞത.

പാര്‍ട്ടി കോണ്‍ഗ്രസിനുളള രാഷ്ട്രീയ പ്രമേയത്തിന്‍റെ രേഖയില്‍ യെച്ചൂരിയുടെ നിലപാട് ഉള്‍പ്പെടുത്തിയിരുന്നില്ല. പൊളിറ്റ് ബ്യൂറോ അംഗീകരിച്ച രാഷ്ട്രീയ പ്രമേയരേഖക്കൊപ്പം യെച്ചൂരിയുടെ രേഖ കേന്ദ്രകമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. നാളെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

Tags:    
News Summary - Yechuri about cpm congress alliance-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.