മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ യശ്വന്ത് സിന്‍ഹയുടെ സമരം

മുംബൈ: മഹാരാഷ്ട്രയില ബി.ജെ.പി സര്‍ക്കാറിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ കുത്തിയിരുപ്പ് സമരം. വിദര്‍ഭ മേഖലയിലെ അകോളയില്‍ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാറിന് എതിരെ സിന്‍ഹ സമരം നയിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്ത സിന്‍ഹയെയും 250 കര്‍ഷകരെയും പൊലിസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചെങ്കിലും പൊലിസ് ആസ്ഥാനത്ത് നിന്ന് പോകാന്‍ സിന്‍ഹ കൂട്ടാക്കിയില്ല. 

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും അന്തക വിത്ത് വിതരണം ചെയ്ത കമ്പനികള്‍ക്ക് എതിരെ കേസെടുക്കാതെയും പിന്മാറില്ലെന്ന് സിന്‍ഹ വ്യക്തമാക്കി. സമരത്തില്‍ രാഷ്ട്രീയമില്ലെന്നും കര്‍ഷകരെ സഹായിക്കുമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കാര്‍ഷിക ഉല്‍പനങ്ങളുടെ അടിസ്ഥാന വില 50 ശതമാനത്തിലേറെ വർധിപ്പിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയ ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെ അത് മറന്നതായും അദ്ദേഹം ആരോപിച്ചു. 

അതേസമയം, ആറോളം അന്തക വിത്ത് കമ്പനികള്‍ക്ക് എതിരെ നേരത്തെ തന്നെ കേസെടുത്തതായും കര്‍ഷക വിഷയത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടുന്നതായും യശ്വന്ത് സിന്‍ഹയെ അറിയിച്ചതായി ജില്ലാ കലക്ടര്‍ അസിത് കുമാര്‍ പാണ്ഡെ പറഞ്ഞു. 

Tags:    
News Summary - Yashwant Sinha Detained In Maharashtra Farmers' Protest -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.