ഗോമൂത്രം, ആർത്തവം, ഗംഗാജലം; ഇന്ത്യയെ നാണംകെടുത്തിയ ‘സംഘ്​ ശാസ്​ത്ര’ങ്ങളിലൂടെ...

ശാസ്​ത്രലോകത്തിന്​ ഇന്ത്യ നൽകുന്ന സംഭാവനയെന്താണ്​? ചന്ദ്രയാനും മംഗൾയാനുമടക്കം നിരവധി കാര്യങ്ങൾ ഉത്തരമായി ചൂണ്ടിക്കാട്ടാനുണ്ടാകും. എന്നാൽ, അതിനൊയൊക്കെ ഇടിച്ചുതാഴ്​ത്തുന്ന തരത്തിൽ ശാസ്​ത്രലോകത്തിനുമുന്നിൽ ഇന്ത ്യയെ നാണം കെടുത്തുന്ന ‘സംഭാവന’കൾ നാൾക്കുനാൾ വർധിച്ചുവരികയാണ്​. ‘സംഘി ശാസ്​ത്ര’മെന്ന അപരനാമത്തിലറിയപ്പെടുന് ന, സംഘ്​പരിവാർ -ഹിന്ദുത്വ നേതാക്കളുടെ അബദ്ധജടിലമായ പ്രസ്​താവനകളാണ്​ ഇവ. അടുത്ത കാലത്ത്​ വാർത്തയിൽ ഇടംപിടിച്ച ഇത്തരം വിഡ്​ഢിത്തങ്ങൾ ഏതൊക്കെയാണെന്ന്​ നോക്കാം.

കാൻസർ മാറ്റാൻ ഗോമൂത്രം മതി:
പ്രജ്ഞാ സിങ് ഠാക്കൂര്‍ (മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി, ബി.ജെ.പി ഭോപാല്‍ എം.പി)

‘ഞാനൊരു കാന്‍സര്‍ രോ ഗിയായിരുന്നു. ഗോമൂത്രം കുടിച്ചാണ് സ്തനാര്‍ബുദം സുഖപ്പെടുത്തിയത്. പഞ്ചഗവ്യ ചേര്‍ത്ത ആയുര്‍വേദ മരുന്നാണ് കഴിച ്ചിരുന്നത്. പശുവിന്‍റെ പുറത്ത് നിന്നും മുതുകിലേക്ക് ദിവസവും തടവിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത ്താം.’
ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രജ്ഞയുടെ അവകാശ വാദം.

പശു -മനുഷ്യ ജീനുകൾ ഒരുപോലെ
രാജ്​നാഥ്​ സിങ്​ (പ്രതിരോധമന്ത്രി, ബി.ജെ.പി മുൻ ദേശീയ പ്രസിഡൻറ്​)

പശുവി​​െൻറയും മനുഷ്യരുടെയും ജീനുകൾ 80 ശതമാനവും ഒരുപോലെയാണ്​. അതു​കൊണ്ട്​ നമുക്കിടയിൽ വലിയ വ്യത്യാസമൊന്നുമില്ല.

സന്യാസിയാണ് ഞാൻ; വോട്ടുതന്നില്ലെങ്കിൽ ശപിക്കും
-സാക്ഷി മഹാരാജ്​ (ബി.ജെ.പി നേതാവ്​, ഉന്നാവ്​ എം.പി)

‘ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്‍റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്’

മുട്ട കഴിക്കുന്നവർ മനുഷ്യതീനികളാകും
-ഗോപാൽ ഭാർഗവ (മധ്യപ്രദേശ്​ ബി.ജെ.പി നേതാവ്​)

ഭാരതത്തിന് ഉന്നതമായ ഒരു സംസ്‌കാരം ഉണ്ട്. ഈ സംസ്‌കാരം അനുസരിച്ച് മാംസാഹാരം കഴിക്കാൻ പാടില്ല. ചെറുപ്പം മുതൽ മുട്ടയും മാംസവും കഴിക്കുന്നവർ വളർന്നു വരുമ്പോൾ മനുഷ്യനെ തിന്നുന്നവരായി മാറും.


കർണൻ ജനിതക ശാസ്​ത്രത്തിന്​ ഉദാഹരണം
-പ്രധാന മന്ത്രി നരേന്ദ്രമോദി

‘ആരോഗ്യ ശാസ്​ത്രത്തിൽ ഒരു കാലത്ത് നമ്മുടെ രാജ്യം നേടിയ നേട്ടത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാന്‍ കഴിയും. മഹാഭാരതത്തിലെ കര്‍ണൻ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ജനിച്ചത്​. അതിനര്‍ത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ പുറത്തു ജനിച്ചത്. നാം ഗണേശനെ ആരാധിക്കുന്നു. ആ സമയത്ത് പ്ലാസ്റ്റിക് സര്‍ജന്‍ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആനയുടെ തല ഒരു മനുഷ്യ ശരീരത്തില്‍ ഒട്ടിച്ചുചേര്‍ത്തതും പ്ലാസ്റ്റിക് ശസ്ത്രക്രിയ ആരംഭിച്ചതും.’

ആർത്തവകാരി പാചകം ചെയ്​താൽ പട്ടിയായി മാറും
സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി

‘ആർത്തവമുള്ള സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം നിങ്ങൾ കഴിക്കുകയാണെങ്കിൽ അടുത്ത ജന്മം നിങ്ങളുടെ ജീവിതം കാളക്ക് സമാനമായിരിക്കും. അതുപോലെ ആർത്തവമുള്ള സ്ത്രീ അടുക്കളയിൽ കയറി ഭർത്താവിന് ഭക്ഷണം പാകം ചെയ്ത് നൽകിയാൽ അടുത്ത ജന്മം മുഴുവൻ അവർ പെൺപട്ടിയായി ജീവിക്കേണ്ടി വരും’. ​

ക്ഷയം മാറ്റാൻ പശുവിന്​ ശേഷിയുണ്ട്
തൃവേന്ദ്ര സിങ് റാവത് (ഉത്തരാഖണ്ഡ് മുഖ്യമന്ത്രി)


ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശു. പശുവിനെ തലോടിയാല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ മാറും. ക്ഷയം വരെ മാറ്റാനുള്ള ശേഷി പശുവിനുണ്ട്​. പശുവിന്റെ പാല്‍, മൂത്രം എന്നിവക്ക്​ ഏറെ ഔഷധ ഗുണങ്ങളുണ്ട്​.

സിസേറിയൻ ഒഴിവാക്കാൻ ഗംഗാജലം
അജയ് ഭട്ട് (നൈനിത്താള്‍ എംപി, ബിജെപി ഉത്തരാഖണ്ഡ് പ്രസിഡൻറ്​)

ബാഗേശ്വറിലെ ഗരുഡ് ഗംഗ നദിയിലെ ഒരു കപ്പ് വെള്ളം കുടിച്ചാല്‍ ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ മാറും. സിസേറിയന്‍ ഒഴിവാക്കാം. ഈ വെള്ളത്തിൻെറ ഔഷധ ഗുണങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. നദിയില്‍ നിന്ന് ലഭിക്കുന്ന കല്ലുകള്‍ പാമ്പുകടിയേറ്റ ഭാഗത്ത് ഉരച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും.

ലക്ഷം വർഷം മുമ്പ്​ ന്യൂക്ലിയർ ടെസ്​റ്റ്​ നടത്തി
രമേശ്​ പൊഖ്രിയാൽ നിഷാങ്ക്​(കേന്ദ്ര മാനവ വിഭവ​ ശേഷി മന്ത്രി)

ന്യൂക്ലിയർ സാ​േങ്കതിക വിദ്യ ഇന്ത്യയിൽ ഒരുലക്ഷം വർഷം മു​േമ്പ ഉണ്ട്​. ആയിരക്കണക്കിന്​ വർഷം മുമ്പ്​ കണാദ മഹർഷി​ ന്യ​ൂക്ലിയർ ടെസ്​റ്റ്​ നടത്തിയിട്ടുണ്ട്​.

ടെസ്​റ്റ്​ ട്യൂബ്​ ശിശുക്കളാണ്​ കൗരവർ
നാഗേശ്വര റാവു (ആ​ന്ധ്ര യൂനിവേഴ്​സിറ്റി വൈസ്​ ചാൻസിലർ)

പുരാതന ഇന്ത്യയിൽ ടെസ്​റ്റ്​ ട്യൂബ്​ ശിശുക്കളും വിമാനവും വിമാനത്താവളവുമുണ്ടായിരുന്നു. മഹാഭാരതത്തിലെ കൗരവർ ടെസ്​റ്റ്​ ട്യൂബ്​ ശിശുക്കളായിരിക്കും. രാവണന്​ 24 വിമാനമുണ്ടായിരുന്നു. ലങ്കയിൽ അക്കാലത്ത്​ വിമാനത്താവളവുമുമുണ്ടായിരുന്നു.

ഭൂഗുരുത്വ സിദ്ധാന്തം ന്യൂട്ട​​േൻറതല്ല; ബ്രഹ്മഗുപ്​ത​േൻറതാണ്​..
വസുദേവ്​ ദേവ്​നാനി (രാജസ്​ഥാൻ വിദ്യാഭ്യാസ മന്ത്രി)

മൂന്നുനാലുദിവസം മുമ്പ്​ ഞാൻ ഭൂഗുരുത്വാകർഷ​ണത്തെ കുറിച്ച്​ വായിച്ചിരുന്നു. ന്യൂട്ടൻ കണ്ടുപിടിച്ചെന്നാണ്​ പറയപ്പെടുന്നത്​. എന്നാൽ, ബ്രഹ്​മഗുപ്​ത രണ്ടാമൻ 1000 വർഷം മുമ്പ്​ അത്​ കണ്ടെത്തിയിരുന്നു.

Tags:    
News Summary - words of wisdom’ from Indian gurus and Hindutva brigade-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.