ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ മാവോവാദി നേതാവ് വഞ്ചേം കേശ കീഴടങ്ങി. വെള്ളിയാഴ്ചയാണ് ഇവർ കീഴടങ്ങിയത്. കീഴടങ്ങിയ മാവോവാദി അംഗങ്ങൾക്ക് തെലങ്കാന സർക്കാർ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേശയും സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വമേധയാ പൊലീസിൽ കീഴടങ്ങിയാൽ കേശയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2017 ലാണ് കേശ സി.പി.ഐ (മാവോയിസ്റ്റ്)ൽ ചേർന്നത്. പിന്നീട് കദാരി സത്യനാരായണ റെഡ്ഡി നേതൃത്വം നൽകുന്ന പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഫോർ സെൻട്രൽ കമ്മറ്റിയിൽ അംഗമായി നിയമിക്കുകയുണ്ടായി. 2021 ൽ മാവോയിസ്റ്റ് ഏരിയ കമ്മറ്റിയിലെത്തി. 2022 വരെ അവിടെ തുടർന്നു. പിന്നീട് നോർത്ത് ബസ്തറിലേക്ക് പോയി. അവിടെ വച്ച് മാവോവാദി ഏരിയ കമ്മിറ്റി അംഗമായ രമേഷിനെ വിവാഹം കഴിച്ചു. രമേഷ് നിലവിൽ മഹാരാഷ്ട്ര ജയിലിലാണ്.
2024 ലാണ് കോസ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ വനിതാ കമാൻഡറായി കേശ ചുമതലയേൽക്കുന്നത്. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ കൊയാലിബോഡയിൽ വെച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, അബുജ്മർ വനമേഖലയിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിരുന്നു. ഈ രണ്ട് കേസുകളിലും കേശയാണ് പ്രതി. കേശയുടെ പിതാവ് ഹിദ്മ മാവോയിസ്റ്റ് പാർട്ടി നേതാവ് പ്രവർത്തകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.