പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഓഖ്‌ല മേഖലയിൽ എട്ടുവയസ്സുകാരിയെ പ്രദേശവാസികളായ ആൺകുട്ടികൾ കൂട്ട ബലാൽത്സംഗം ചെയ്തു. പ്രതികളായ ആൺകുട്ടികൾ തന്നെ വീടിനടുത്തുള്ള ഗോഡൗണിലേക്ക് കൊണ്ടുപോയതായി പെൺകുട്ടി മൊഴി നൽകി. അവിടെ വെച്ച് മൂന്ന് ആൺകുട്ടികളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടി രക്ഷപെട്ട് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികൾ. ഈ കേസിലെ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ട് പേർക്ക് 13 വയസ്സും പ്രായമുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് ഉടനടി നടപടി സ്വീകരിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. പെൺകുട്ടിയെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.