Posted On
date_range Updated On
date_range സി.എ.എ: സാംഭലിൽ സ്ത്രീകളുടെ പ്രക്ഷോഭം; ലഖ്നോവിൽ പ്രതിഷേധക്കാർ അറസ്റ്റിൽ
ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നു. റിപ്പബ്ലിക് ദിനത്തിലും നിയമത് തിനെതിരായ രാജ്യത്ത് പ്രതിഷേധ സമരങ്ങൾക്ക് കുറവൊന്നുമില്ല. യു.പിയിലെ സാംഭലിൽ സ്ത്രീകളുടെ പ്രതിഷേധമുണ്ടായി.
സമാജ്വാദി പാർട്ടി എം.പി ശാഫിക്കർ റഹ്മാൻ ബാർഖിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിംകൾക്ക് എതിരാണെന്നും അേദഹം പറഞ്ഞു.
ലഖ്നോവിൽ പ്രതിഷേധിക്കാനെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച രാത്രിയോടെ സായുധപൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. ഏഴ് പുരുഷൻമാരും ഒരു സ്ത്രീയും അറസ്റ്റിലായെന്ന് ഡി.സി.പി വികാസ് ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.