രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ബംഗാളിൽ മൂന്ന് സീറ്റുകളും ബി.ജെ.പിക്ക് ലഭിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള മൂ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 24ന്. ​മൂ​ന്ന് സീ​റ്റു​ക​ളി​ലും ഒ​രു​മി​ച്ചൊ​രു വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​തെ മൂ​ന്നും ബി.​ജെ.​പി​ക്ക് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ഓ​രോ സീ​റ്റു​ക​ളി​ലേ​ക്കും വെ​വ്വേ​റെ വോ​ട്ടെ​ടു​പ്പ് എ​ന്ന രീ​തി​യി​ൽ ന​ട​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പ്ര​ഖ്യാ​പ​നം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ഈ ​സാ​​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി എം.​പി​മാ​രു​ടെ എ​ണ്ണം 114ൽ ​നി​ന്ന് 117 ആ​യി ഉ​യ​രും.

മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യം, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്, ക്രി​മി​ന​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്താ​ൽ മ​ന്ത്രി സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​ൻ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി.​ജെ.​പി. ഇ​തി​ന്റെ ഭാ​ഗ​മാ​യി തൃ​ണ​മൂ​ൽ ​കോ​ൺ​ഗ്ര​സി​ന്റെ 20 എം.​പി​മാ​രെ മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​ക്കി ബി​ല്ലു​ക​ളി​ൽ ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കാ​വു​ന്ന ത​ര​ത്തി​ൽ മാ​റ്റി​യി​ട്ടു​ണ്ട്.

രാ​ജ്യ​സ​ഭ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു​ള്ള 13 അം​ഗ​ങ്ങ​ളി​ൽ സു​കേ​ന്ദു ശേ​ഖ​ർ റോ​യ്, സു​സ്മി​ത ദേ​വ്, പ്ര​കാ​ശ് പ​രേ​ഖ് എ​ന്നീ മൂ​ന്ന് അം​ഗ​ങ്ങ​ളാ​ണ് രാ​ജി ന​ൽ​കി​യ​ത്. ലോ​ക്സ​ഭ​യി​ൽ 27ൽ 20 ​എം.​പി​മാ​രെ​യും മ​മ​ത ബാ​ന​ർ​ജി​യു​ടെ പാ​ള​യ​ത്തി​ൽ​നി​ന്ന് മ​റു​ക​ണ്ടം ചാ​ടി​ച്ച ബി.​ജെ.​പി​ക്ക് രാ​ജ്യ​സ​ഭ​യി​ൽ മൂ​ന്ന് അം​ഗ​ങ്ങ​ളെ മാ​ത്ര​മേ രാ​ജി​വെ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. കൂ​ടു​ത​ൽ പേ​ർ രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വെ​ക്കു​മെ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. രാ​ജി​വെ​ച്ച​വ​രെ ത​ന്നെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ബി.​ജെ.​പി ഇ​തു​വ​രെ പ്ര​ഖ്യാ​പ​ന​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Rajya Sabha by-election: All three seats in Bengal BJP may get

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.