ന്യൂഡൽഹി: ഓൺലൈൻ കോടതി നടപടികളുടെ നിയമവിരുദ്ധ റെക്കോഡിങ്ങും യുട്യൂബിലെ അപ്ലോഡിങ്ങും ഷെയറിങ്ങും സൂക്ഷ്മമായി നിരീക്ഷിക്കാനോ നടപടി എടുക്കാനോ കഴിയില്ലെന്ന് അമേരിക്കൻ ടെക് ഭീമൻ ഗൂഗ്ൾ ഡൽഹി ഹൈകോടതിയിൽ. ഇത്തരം റെേക്കാഡിങ്ങുകളുടെ ആവർത്തനവും വീണ്ടും അപ്ലോഡ് ചെയ്യുന്നതും വിലക്കണമെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗൂഗ്ൾ വിശദമാക്കിയത്.
ഇത്തരം റെേക്കാഡിങ്ങുകൾ യുട്യൂബിന് പുറത്താണ് നടക്കുന്നത്. വിഡിയോയിൽ കോടതി നടപടികൾ ആണോ അനധികൃതമാണോ നിയമലംഘനമുണ്ടോ എന്നതൊക്കെ നിർണയിക്കുക എളുപ്പമല്ല. ബാധകമായ നിയമം ലംഘിച്ചതായി ബന്ധപ്പെട്ട കോടതി വിധിച്ചാൽ മാത്രമാണ് നീക്കം ചെയ്യാനുള്ള ബാധ്യത ഗൂഗ്ളിന് ഉണ്ടാവുക. കോടിക്കണക്കിന് വിഡിയോകളിൽ നിന്ന് അനധികൃതമായവ അരിച്ചെടുക്കാനോ, നിയമലംഘനം നടന്നെന്ന് നിർണയിക്കാനോ ഗൂഗ്ളിന് കഴിയില്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കി.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ കോടതിയിൽ നേരിട്ട് ഹാജരായി ജസ്റ്റിസ് സ്വർണകാന്ത ശർമയെ അഭിസംബോധന ചെയ്ത വിഡിയോകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച വ്യക്തികൾക്കെതിരെ അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച ഹരജിക്ക് പ്രതികരണമായാണ് ഗൂഗ്ൾ സത്യവാങ്മൂലം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.